ഇരിട്ടി തന്തോട് ഉള്ള ജീവനം ക്ലിനിക് & മെഡിലാബിന്റെ സഹോദര സ്ഥാപനം ജീവനം നീതി മെഡിലാബ് എന്ന പേരിൽ ഇരിട്ടി കീഴൂരിൽ പ്രവർത്തനം ആരംഭിച്ചു. ഫാദർ മാത്യു പാലമറ്റം, ഫാ: ആന്റണി ആനക്കല്ലിൽ എന്നിവർ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി. പി ഉസ്മാൻ, വാർഡ് കൗൺസിലർ പി. പി ജയലക്ഷ്മി, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത ഉദ്ഘാടന കർമ്മം നിർവഹിച്ചു
, ഇ. സി. ജി സ്വിച് ഓൺ കർമ്മം സക്കീർ ഹുസൈൻ നിർവഹിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു സൗജന്യ ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ പരിശോധനയും മറ്റുള്ള ടെസ്റ്റുകൾക്ക് 63% ഡിസ്‌കൗണ്ടും ഒരുക്കിയിരുന്നു