തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഇല്ലംകോളനിയിലെ അംബേദ്‌കർ സെറ്റിൽമെന്റ് വികസന പദ്ധതി കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഒരു വീട്, രണ്ട് ടോയ്ലറ്റ്, 14 വീടുകളുടെ അറ്റകുറ്റപ്പണി, പ്രതിഭാ കേന്ദ്രത്തിന്റെ നവീകരണം, കിണർ, പമ്പ് ഹൗസ് എന്നിവയുടെ നവീകരണം, മോട്ടോർ ഫിറ്റിംഗ്, ചുറ്റുമതിൽ, നടപ്പാത നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ നടപ്പാക്കിയത്. 87 ലക്ഷം രൂപയുടേതാണ് പദ്ധതി.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. ഐ ടി ഡി പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ കെ ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അണിയേരി ചന്ദ്രൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി സനീഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ വി ആശ, പി കെ രതീഷ്, പേരാവൂർ ട്രൈബൽ ഓഫീസർ പി എസ് ശ്രീനാഥ്, ഐ ടി ഡി പി അസി. എൻഞ്ചീനിയർ പി എം മിനിത, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കൃഷ്ണൻ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. ജി ശങ്കർ, എം വി ശ്രീധരൻ, ഇ കെ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു
.