സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ കലാജാഥ ഉയിര്‍പ്പ് ജില്ലയില്‍ പര്യടനം തുടങ്ങി.
തോട്ടട ഗവ. പോളി ടെക്നിക് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൂത്തുപറമ്പ് ടൗണ്‍ എന്നിവിടങ്ങളില്‍ കലാജാഥ പര്യടനം നടത്തി.
ഫ്ളാഷ് മോബ്, സംഗീത ശില്പം, നാടകം എന്നിവ ഉള്‍പ്പെടുന്ന കലാജാഥ ഫെബ്രുവരി ഏഴ് വരെ ജില്ലയില്‍ പര്യടനം നടത്തും.
ഫെബ്രുവരി ആറിന് രാവിലെ 10 മണി - മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ്, ഉച്ചക്ക് 2 മണി - ഇരിട്ടി ഐ എച്ച് ആര് ഡി കോളേജ്, വൈകിട്ട് 5 മണി - ശ്രീകണ്ഠപുരം ടൗണ്‍.
ഫെബ്രുവരി ഏഴിന് രാവിലെ 10 മണി - മോറാഴ കോളേജ്, ഉച്ചക്ക് 1 മണി - പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൈകിട്ട് 4 മണി - പഴയങ്ങാടി ടൗണ്‍ എന്നിവിടങ്ങളിലെ അവതരണത്തിന് ശേഷം 6 മണിക്ക് പയ്യന്നൂര്‍ ടൗണില്‍ സമാപിക്കും.