കാസര്‍കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതികരിച്ച് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നെന്നും പോകാന്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതിനാലാണ് പോകാതിരുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കും'- രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.അതേസമയം, കോൺഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്ന് എംപി പറഞ്ഞു. 'കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും ബിജെപിയിലേക്കില്ല. എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വര്‍ഗീയവാദികള്‍ക്കെതിരെ പോരാടുമെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നതുവരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവസരവാദികളും സ്ഥാനമോഹികളുമായ ധാരാളം പേര്‍ രാഷ്ട്രീയത്തിലുണ്ട്. എവിടെ സ്ഥാനം കിട്ടുന്നോ അവര്‍ അവിടേക്ക് പോകും. അത്തരം ആളുകളാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതും വരുന്നതും. എന്നാല്‍, അങ്ങോട്ട് പോകുന്നവരെ പറഞ്ഞുവിടുകയും ഇങ്ങോട്ട് വരുന്നവരെ സ്വീകരിക്കാതിരിക്കുകയുമാണ് വേണ്ടത്'- എംപി വ്യക്തമാക്കി.