‘ബജറ്റ് പ്രഖ്യാപനം കുറച്ചു കൂടി ലൈവ് ആകണമായിരുന്നു, ഒരു ചലനവും ഉണ്ടാക്കിയില്ല’; കുഞ്ഞാലിക്കുട്ടി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

‘ബജറ്റ് പ്രഖ്യാപനം കുറച്ചു കൂടി ലൈവ് ആകണമായിരുന്നു, ഒരു ചലനവും ഉണ്ടാക്കിയില്ല’; കുഞ്ഞാലിക്കുട്ടി


ബജറ്റ് പ്രഖ്യാപനത്തിൽ ഇത്തവണ വലിയ കൈയടി ഒന്നും ഉണ്ടായിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രസംഗം നടനെന്നല്ലാതെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കുറച്ചു കൂടെ ലൈവ് ആക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തുടരും. ഉച്ച ഭക്ഷണം സാമൂഹിക പെൻഷൻ, സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാം ബുദ്ധിമുട്ടുകളും അതേപടി തുടരുമെന്നും കേരളം കൂടുതൽ താഴോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫും വിമർശിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ആശ്വാസകരമായ നീക്കം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റ് നിരുത്സാഹപ്പെടുത്തി. കർഷകർക്കായി ബജറ്റിൽ ഒന്നും ഉൾക്കൊള്ളിച്ചില്ലെന്നും മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.



Post Top Ad