സോണിയ ​ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഡി; ശരിയായ സമയത്ത് തീരുമാനമറിയിക്കാമെന്ന് മറുപടി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

സോണിയ ​ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഡി; ശരിയായ സമയത്ത് തീരുമാനമറിയിക്കാമെന്ന് മറുപടി

 

ദില്ലി: കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി തെലങ്കാനയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. റായ്‍ബറേലി വിട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി.ദില്ലിയിലെത്തിയ രേവന്ത് റെഡ്ഡി ഇക്കാര്യമഭ്യർത്ഥിച്ച് രാഹുലിനെയും സോണിയയെയും കണ്ടു. ജാർഖണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്ര വേദിയിൽ വച്ചാണ് രാഹുൽ ​ഗാന്ധിയുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ശരിയായ സമയത്ത് തീരുമാനമറിയിക്കാമെന്നാണ് രേവന്ത് റെഡ്ഡിയോട് സോണിയയുടെ മറുപടി. സോണിയ തെലങ്കാനയിൽ മത്സരിക്കാനെത്തിയാൽ അത് പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ഊ‍ർജമാകുമെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാണിച്ചു. നേരത്തേ സോണിയാ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന് കർണാടക വഴി രാജ്യസഭയിലെത്തുമെന്ന റിപ്പോർട്ടുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തള്ളിയിരുന്നു. 2004 മുതൽ റായ്ബറേലി സോണിയാ ഗാന്ധിയുടെ സ്വന്തം തട്ടകമാണ്.

Post Top Ad