പാലക്കാട് പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം നാലു സെന്റ് കോളനിയിലെ അനിൽകുമാർ (29) ആണ് അപകടത്തിൽ മരിച്ചത്. പള്ളിപ്പുറം കരിയണൂരിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്.അതേസമയം, കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട്ട് ട്രെയിനിന്റെ അടിയിൽപ്പെട്ട് വയോധികയുടെ രണ്ട് കാലും അറ്റുപോയിരുന്നു. ഓടി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.