ലോക്സഭാ സ്പീക്കർക്കും എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിഫോം പെർഫോം ട്രാൻസ്ഫോം മന്ത്രം ആവർത്തിച്ച പ്രധാനമന്ത്രി. പതിനേഴാം ലോക്‌സഭയുടെ അഞ്ച് വർഷത്തിനിടെ രാജ്യത്തിന് വേണ്ടി നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ലോകത്തിനുമുന്നിൽ ഭാരതത്തിന്റെ ശേഷി ബോധ്യപ്പെട്ടു. കൊവിഡ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി. രാജ്യം കോവിഡിനെതിരെ ദൃഢനിശ്ചയത്തോടെ പോരാടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 17 ആം ലോക്സഭയുടെ സഫലത 97%.ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന് തെളിയിച്ചു. ഈ കാലഘട്ടത്തിനിടെ രാജ്യത്ത് അതി വേഗം പുരോഗതി ഉണ്ടായി. 17 ആം ലോക്സഭയിൽ 30 പ്രധാന ബില്ലുകൾ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തെയും, വനിത സംവരണ ബില്ലിനെയും പ്രധാനമന്ത്രി പരാമർശിച്ചു.വികസിത ഭാരതത്തിന് പ്രതിജ്ഞാബദ്ധമാണ്. 25 വർഷം കൊണ്ട് വികസിത ഭാരതം സൃഷ്ടിക്കും. ലോകത്ത് ഏറ്റവും പ്രാഗല്ഭ്യം ഉള്ളത് ഇന്ത്യൻ യുവാക്കൾ. ഭീകരതക്കെതിരെ ശക്തമായ നിയമങ്ങൾ രൂപീകരിച്ചു. നിരവധി തലമുറകൾ കാത്തിരുന്ന അനവധി തീരുമാനങ്ങളാണ് ഈ ലോക്‌സഭയുടെ കാലത്ത് കൈക്കൊണ്ടത്. ഈ ലോക്‌സഭയുടെ കാലത്ത് ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടു. ഭരണഘടന ശില്പി കൾ ഞങ്ങളെ അനുഗ്രഹിക്കുംസഭാ നേതാവ് എന്ന നിലയില്‍ സ്പീക്കര്‍ ഓം ബിര്‍ള എല്ലാ സാഹചര്യങ്ങളും നിങ്ങള്‍ ക്ഷമയോടെയും സ്വാതന്ത്ര്യത്തോടെയും കൈകാര്യം ചെയ്തു. നിങ്ങളുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാനവികത നേരിട്ടത്. അങ്ങനെയായിരുന്നു സ്ഥിതി.സഭയില്‍ വരുന്നത് വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന് ഒരു പുതിയ കെട്ടിടം ഉണ്ടാകണമെന്ന വിഷയം എല്ലാവരും കൂട്ടായി ചര്‍ച്ച ചെയ്തു. നിങ്ങളുടെ നേതൃത്വമാണ് തീരുമാനമെടുത്തത്. അതിന്റെ ഫലമാണ് ഇന്ന് ഈ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് ലഭിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി