“വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 February 2024

“വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍

 

വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ നടന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.വയനാട്ടിലെ കാട്ടാന ആക്രമണം നേരിടാൻ സമഗ്രമായ പദ്ധതികൾ വേണമെന്ന് വനംമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി വയനാട്ടിൽ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് യോഗത്തിനു ശേഷം വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഈ മാസം 15നകം യോഗം ചേര്‍ന്ന് സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.കർണാടകയുടെ ചിപ്പിൽ നിന്നും നേരിട്ട് സിഗൽ ലഭ്യമാക്കാവുന്ന ആന്റിന കേരളത്തിന്റെ കയ്യിലില്ലെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ പുതിയതായി രണ്ട് ആർആർടി സംഘത്തെ നിയോഗിക്കാനും തൃശൂരിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Post Top Ad