കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ അപകടം; രക്ഷിക്കാനെത്തിയ പൊലീസുകാർ വണ്ടി നോക്കിയപ്പോൾ അതിലും വലിയ ട്വിസ്റ്റ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

കിളിമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ അപകടം; രക്ഷിക്കാനെത്തിയ പൊലീസുകാർ വണ്ടി നോക്കിയപ്പോൾ അതിലും വലിയ ട്വിസ്റ്റ്

 

കൊല്ലം: കടയ്ക്കലിൽ മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ പ്രതിയെ കുടുക്കി വാഹനാപകടം. ബൈക്ക് കിളിമാനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞതോടെയാണ് ചടയമംഗലം സ്വദേശി വിനീഷ് പൊലീസിന്റെ പിടിയിലായത്ഉച്ചക്ക് പത്രണ്ടേമുക്കാലോടെ മുരുക്കുമൻ സ്വദേശി സൈഫ് കടയ്ക്കൽ പഞ്ചായത്തിന്റെ പാർക്കിങ് ഏരിയയിലെ ബൈക്ക് പാർക്ക് ചെയ്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി എത്തുന്നതിനിടെയായിരുന്നു മോഷണം. തുട‍ർന്ന് സൈഫ് കടയ്ക്കൽ പൊലീസിൽ പരാതി നൽകി. സിസിടിവി അരിച്ചുപെറുക്കി പൊലീസ് പരിശോധന നടത്തി. പ്രതി വിനീഷാണെന്ന് കണ്ടെത്തി. 

ഇതിനിടെയിലാണ് കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപം മോഷ്ടിച്ച ബൈക്കുമായി വിനീഷ് അപകടത്തിൽപ്പെട്ടത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ മോഷ്ടിച്ച ബൈക്കാണെന്ന് മനസിലായി. ചോദ്യം ചെയ്യലിൽ വിനീഷ് കുറ്റം സമ്മതിച്ചു. കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ച വിനീഷിന് നിസ്സാര പരിക്ക് മാത്രമേയുള്ളൂ. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി മേഷണ കേസിലെ പ്രതിയാണ് വിനീഷ്.


Post Top Ad