ഞൊടിയിടയില്‍ രുചിയൂറും ചിക്കന്‍ മോമോസ് വീട്ടിലുണ്ടാക്കിയാലോ ! നല്ല കിടിലന്‍ രുചിയുള്ള ടേസ്റ്റി മോമോസ് ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
1.മൈദ 500 ഗ്രാം
എണ്ണ ഒരു വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
2.ചിക്കന്‍ വേവിച്ചു മിന്‍സ് ചെയ്തത് 250 ഗ്രാം
3.എണ്ണ ഒരു ചെറിയ സ്പൂണ്‍
Also Read : കക്കിരിക്ക നിങ്ങള്‍ക്ക് ഇഷ്ടമാണോ ..? എങ്കില്‍ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ…
4. പച്ചമുളക് രണ്ട്, പൊടിയായി അരിഞ്ഞത്
സവാള രണ്ട്,പൊടിയായി അരിഞ്ഞത്
ഇഞ്ചി ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്
കാബേജ് കാല് കപ്പ്, പൊടിയായി അരിഞ്ഞത്
കാരറ്റ് കാല് കപ്പ്, പൊടിയായി അരിഞ്ഞത്
4. സോയാസോസ് ഒരു ചെറിയ സ്പൂണ്‍
5. ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
മൈദ, എണ്ണ, ഉപ്പ് എന്നിവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേര്‍ത്തു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കെന്ന പോലെ മയമുള്ള മാവു തയാറാക്കുക.
എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം. ഇതില്‍ ചിക്കനും സോയാസോസും ഉപ്പും ചേര്‍ത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.
മാവ് ചെറിയ ഉരുളകളക്കി, ഓരോ ഉരുളയും വട്ടത്തില്‍ പരത്തുക.
ഇതു കൈവെള്ളയില്‍ വച്ചശേഷം നടുവില്‍ ഓരോ ചെറിയ സ്പൂണ്‍ ഫില്ലിങ് വച്ച്, മറ്റേ വശത്തേക്കു ചേര്‍ത്ത് ചന്ദ്രക്കല ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക.
അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തി, 20 മിനിറ്റ് ആവിയില്‍ വേവിക്കുക.