പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 1 February 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ.

 

സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ. സിംഗപ്പൂർ ആർമ്ഡ് ഫോഴ്സസിലെ വാറന്റ് ഓഫീസറായ 50 വയസുകാരനാണ് 10 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. 2021 ഡിസംബറിലായിരുന്നു 50കാരനായ സൈനികൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. സുബ്രമണ്യൻ തബുരാൻ രംഗസാമി എന്ന ഇന്ത്യൻ വംശജനായ സൈനികനാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.സംഭവത്തിൽ ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുബ്രമണ്യനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോടതി വിധിക്ക് പിന്നാലെ സുബ്രമണ്യനെ സർവ്വീസിൽ നിന്ന് നീക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂൾ കൌൺസിലറെ കാണാനിറങ്ങിയ പെൺകുട്ടി ഡോറിൽ തട്ടി വീണപ്പോൾ സഹായിക്കാനായി എത്തിയ ശേഷമായിരുന്നു കുറ്റകൃത്യം നടന്നത്. സഹായിച്ചതിന് പെൺകുട്ടി സൈനികൻ നന്ദി പറഞ്ഞിരുന്നു. പിന്നാലെ പെൺകുട്ടിയെ സൈനികൻ സംസാരിച്ച് വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.

കൃത്യം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ പ്രായത്തേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഏർപ്പെടുന്നത് കുറ്റകൃത്യത്തിലാണെന്നും അറിവുണ്ടായിരുന്നുവെന്നാണ് കുറ്റസമ്മതം നടത്തിയപ്പോൾ സൈനികൻ വിശദമാക്കിയത്. സംഭവത്തിന് ശേഷം പെൺകുട്ടിയുമായി ഫോണിലൂടെ ബന്ധം പുലർത്താനും സൈനികൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.


Post Top Ad