മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്രയുടെ രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ വലിയ വരവേൽപ്പ്. മമ്മൂട്ടിയുടെ വൈ എസ് ആറിന്റെ കഥാപാത്രത്തെ രണ്ടാം ഭാഗത്തിലും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. മമ്മൂട്ടിയുടെ എൻട്രിക്ക് ആരാധകർ നൽകിയ തിയേറ്ററിലെ വരവേൽപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.അതേസമയം,മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ യഥാർത്ഥ ബജറ്റ് പുറത്തുവിട്ട് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര. ഇരുപത് കോടിക്ക് മുകളിലാണ് സിനിമയുടെ മുതൽമുടക്ക് എന്ന വാദങ്ങളെ പൊളിച്ചുകൊണ്ടാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ സംവിധായകൻ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തിയത്. 27.73 കോടിയാണ് ഭ്രമയുഗത്തിന്റെ യഥാർത്ഥ മുതൽമുടക്ക്.