പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ നിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്. 2021 ഓഗസ്റ്റ് 30-ന് രാത്രി 10 മുതലാണ് യുവാക്കൾ കാണാമറയത്തായത്.ആദ്യം ലോക്കൽ പൊലീസും തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എസ് ഷംസുദ്ദീനാണ് അന്വേഷണത്തിൻ്റെ നേതൃത്വം. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്