മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്ന് തന്നെ തുടങ്ങും. മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം, ജോലി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രംഗം ശാന്തമായ ശേഷം ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തുന്നുണ്ട്. ആളുകള്‍ വികാരഭരിതമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലേക്ക് മാറ്റും.ആരോഗ്യ പരിശോധന നടത്തിയ ശേഷം വനത്തില്‍ തുറന്നുവിടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തും. കര്‍ണാടകയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Saturday 10 February 2024
Home
. NEWS kerala
മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണം; മരിച്ചയാളുടെ കുടുംബത്തിന് പത്തുലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍