സമരക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണി; കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 February 2024

സമരക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണി; കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍

 


കര്‍ഷക സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഭാരവാഹികള്‍. സമരത്തില്‍ ഉറച്ചാണ് മുന്നോട്ട് പോകുന്നതെന്നും പിന്നോട്ടില്ലെന്നും കോര്‍ഡിനേഷന്‍ ഭാരവാഹി കെ വി ബിജു കൈരളി ന്യൂസിനോട് പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ കുടുംബാംഗങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുമെന്ന് പറഞ്ഞുവെന്നും കെ വി ബൈജു പറഞ്ഞു.

അതേസമയം ദില്ലി ചലോ മാര്‍ച്ചില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ് രംഗത്തെത്തി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷം നടന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യക്തമാക്കി. നഗരത്തിലെ ബവാനാ സ്റ്റേഡിയം താല്കാലികമായി ജയിലാക്കി മാറ്റണമെന്ന കേന്ദ്ര നിര്‍ദേശം നിഷേധിച്ചുകൊണ്ടാണ് ദില്ലി സര്‍ക്കാര്‍ ഇത്തരമൊരു മറുപടി നല്‍കിയത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി പൊലീസ് നഗരം വളഞ്ഞിരുന്നു.

സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അധികാരമുണ്ട്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല. കേന്ദ്രം കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിനുള്ള കത്തില്‍ വ്യക്തമാക്കി. കൂടാതെ കര്‍ഷകര്‍ അന്നദാതാക്കളാണെന്നും അവരെ അറസ്റ്റുചെയ്യുന്നത് മുറിവില്‍ ഉപ്പുകൊണ്ട് ഉരസുന്നത് പോലെയാകുമെന്നും കത്തില്‍ ദില്ലി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതിനാല്‍ സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.

Post Top Ad