കോഴിക്കോട് എൻ.ഐ.ടിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന 2024-26 വര്‍ഷത്തെ മുഴുവന്‍ സമയ എം.ബി.എ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് , എന്‍.ഐ.ടി കാലിക്കറ്റ് ഡ്യുവല്‍ സ്‌പെഷലൈസേഷനുകളുള്ള രണ്ടുവര്‍ഷത്തെ മുഴുവന്‍ സമയ എം.ബി.എ പ്രോഗ്രാം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. എം.ബി.എയുടെ രണ്ടാംവര്‍ഷം വാഗ്ദാനം ചെയ്യുന്ന അഞ്ച് സ്‌പെഷലൈസേഷനുകളില്‍ ഏതെങ്കിലും രണ്ട് മേജര്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം.i) ഫിനാന്‍സ് മാനേജ്‌മെന്റ്, (ii) ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, (iii) ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, (iv) മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, (v) ബിസിനസ് അനലിറ്റിക്‌സും സിസ്റ്റങ്ങളും എന്നിവയാണവ. എം.ബി.എ പഠിക്കാന്‍ തൊഴിലുടമകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ അഞ്ച് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.