സ്വപ്നംപോലൊരു സൗധം, ഇനി സ്വപ്നമല്ല! കറപുരളാത്ത നേതാവിന് നൽകിയ വാക്ക്, പാച്ചേനിയോട് അത്രമേൽ സ്നേഹം; കൈവിട്ടില്ല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

സ്വപ്നംപോലൊരു സൗധം, ഇനി സ്വപ്നമല്ല! കറപുരളാത്ത നേതാവിന് നൽകിയ വാക്ക്, പാച്ചേനിയോട് അത്രമേൽ സ്നേഹം; കൈവിട്ടില്ല

 


കണ്ണൂർ: സതീശൻ പാച്ചേനി, കണ്ണൂരിലെ കോൺഗ്രസുകാർക്ക് മാത്രമായിരുന്നില്ല അദ്ദേഹത്തോട് ഇഷ്ടം. കേരളത്തിലെ കോൺഗ്രസുകാർ എത്രത്തോളം പാച്ചേനിയെ സ്നേഹിച്ചോ, അത്രതന്നെ സ്നേഹമായിരുന്നു പൊതു ജനങ്ങൾക്കും. രാഷ്ട്രീയ എതിരാളികളുടെ കാര്യവും മറിച്ചായിരുന്നില്ല. അത്രമേൽ സൗമ്യതയും, അഴിമതിയുടെ ഒരുതുള്ളി കറപോലും വീഴാത്ത രാഷ്ട്രീയ ജീവിതവുമായിരുന്നു പാച്ചേനിയെ ജനഹൃദയങ്ങൾ ഏറ്റെടുക്കാൻ കാരണം. അകാലത്തിൽ ആ രാഷ്ട്രീയ ജീവിതം പൊലിഞ്ഞുപോയപ്പോൾ കേരളത്തിന് നന്നായി വേദനിച്ചു. കോൺഗ്രസിന്‍റെ സമുന്നതനായ നേതാവായിരുന്ന പാച്ചേനി, സ്വന്തമായി ഒരു വീട് പോലുമില്ലാതെയാണ് ജീവിച്ചിരുന്നത്. അവസാനകാലത്ത് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തായിരുന്നു അദ്ദേഹം ജീവിതചിലവ് കണ്ടെത്തിയത് എന്നതും മറ്റൊരു സത്യം. പാച്ചേനിയെ നേരിട്ടറിയാത്തവർക്ക് പോലും, അദ്ദേഹത്തിന്‍റെ മരണശേഷം ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയിട്ടുണ്ടാകും.അഴിമതിയുടെ കറപുരളാത്ത ജീവിതത്തിൽ അദ്ദേഹം ജനങ്ങളുടെ സ്നേഹമല്ലാതെ മറ്റൊന്നും സമ്പാദിച്ചിരുന്നില്ല. സ്വന്തമായി ഒരു വീട് എന്നതായിരുന്നു പാച്ചേനിയുടെ വലിയൊരു സ്വപ്നം. ഉണ്ടായിരുന്ന വീട് വിറ്റ പണം പണ്ട് പാർട്ടിക്ക് നൽകിയ നേതാവ്, പിന്നീട് പലപ്പോഴും വീട് പണിയാനായി സ്വരുക്കൂട്ടിയ പണമെല്ലാം പാർട്ടിയുടെ ആവശ്യങ്ങൾക്കായി നൽകികൊണ്ടേയിരുന്നു. അകാലത്തിൽ പ്രിയ നേതാവ് പൊലിഞ്ഞുപോയപ്പോൾ, അദ്ദേഹത്തിന്‍റെ വലിയ സ്വപ്നമായ 'വീട്' പാർട്ടി ഏറ്റെടുക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് അന്ന് 'സ്വപ്നം പോലൊരു വീട് സതീശന് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്. സുധാകരനൊപ്പം കേരളത്തിലെ കോൺഗ്രസ് നേതാക്കളും പാർട്ടി പ്രവർത്തകരും നാടൊന്നാകെയും കൈ പിടിച്ചപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. പക്ഷേ സ്വപ്നം കണ്ട വീട്ടിലേക്ക് കയറാൻ പാച്ചേനി മാത്രമില്ലെന്നത് ഏവരെയും ഇപ്പോഴും നൊമ്പരപ്പെടുത്തുകയാകും.

നാടും നാട്ടുകാരും കോൺഗ്രസ് പാർട്ടിയും ചേർന്ന് പാച്ചേനിയുടെ സ്വപ്നം ഇതിനകം യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. ഇനി താക്കോൽ കൂടി കൈമാറിയാൽ എല്ലാം ശുഭം. സതീശൻ പാച്ചേനിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം മറ്റന്നാൾ (14-2-2024) ന് രാവിലെ നടക്കുമെന്ന് കെ പി സി സി അറിയിച്ചു. പാച്ചേനിയുടെ മരണത്തിന് പിന്നാലെ വീട് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ച കെ പി സി സിയുടെ അധ്യക്ഷൻ കെ സുധാകരനാണ് കുടംബത്തിന് താക്കോൽ കൈമാറുക.Post Top Ad