അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിൽ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കണ്ടാലുടന്‍ വെടിവച്ചു കൊല്ലത്തക്കവിധത്തില്‍ നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നു ജോസ് കെ.മാണി പറഞ്ഞു.മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുന്നതിന് ഉത്തരവിറക്കാന്‍ കളക്‌ടര്‍മാര്‍ക്ക് അധികാരം നല്‍കണം. ജനവാസ മേഖലയില്‍നിന്നും പിടികൂടുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ മറ്റൊരിടത്ത് തുറന്നു വിട്ടാല്‍ സമീപത്തുള്ള ജനവാസ മേഖലയിലെത്തുമെന്ന് മനസിലാക്കാതെയുള്ള നടപടികളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്.അക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടി കൂട്ടിലടച്ചോ പ്രത്യേക സങ്കേതങ്ങളിലോ സംരക്ഷിക്കുകയാണ് വേണ്ടത്. വന്യജീവി ആക്രമണത്തിന് നല്‍കുന്ന നഷ്‌ടപരിഹാര തുക കാലോചിതമായി പരിഷ്‌കരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Saturday 10 February 2024
Home
Unlabelled
നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം’: ജോസ് കെ. മാണി
നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം’: ജോസ് കെ. മാണി
About We One Kerala
We One Kerala