ഊട്ടി- തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ പറപ്പൂര്‍ വള്ളില്‍ ഹാരിസാണ് പിടിയിലായത്. ഗൂഢല്ലൂരില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്.
പെണ്‍കുട്ടി ബസ് ജീവനക്കാരോട് പരാതി പറഞ്ഞതോടെ പ്രതി തട്ടിക്കയറി. ഒടുവില്‍ ബസ് വഴിക്കടവ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്, വൈത്തിരി, വേങ്ങര തുടങ്ങിയ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ഹാരിസ്.