ബജറ്റിൽ എയിംസിനെ ഇത്തവണയും തഴഞ്ഞ് കേന്ദ്രം; കേരളത്തിന്റെ വികസന സ്വപ്നത്തിന് പച്ചക്കൊടിയില്ല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 2 February 2024

ബജറ്റിൽ എയിംസിനെ ഇത്തവണയും തഴഞ്ഞ് കേന്ദ്രം; കേരളത്തിന്റെ വികസന സ്വപ്നത്തിന് പച്ചക്കൊടിയില്ലകേന്ദ്ര ബജറ്റിൽ എയിംസ് അനുവദിക്കാത്തതിൻ്റെ നിരാശായിലാണ് കേരളം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയായ ശേഷം കൂടിയാണ് എയിംസിനെ തഴഞ്ഞത്. മലബാറിന്റെ വികസന സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട എംയ്സിനെ കേന്ദ്രം തഴഞ്ഞതിൻ്റെ നിരാശയാണ് ഇവിടെയുള്ളവർ.ഏറെ പ്രതീക്ഷയോടെ സംസ്ഥാനം കാത്ത് നിന്നതാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനായി. രണ്ടാം തവണയും കേന്ദ്ര ബജറ്റിൽ പ്രതീക്ഷ അർപ്പിക്കുകയായിരുന്നു കേരളം. കോഴിക്കോട് കിനാലൂരിലെ സ്വകാര്യ ഭൂമിയിൽ സാമൂഹികാഘാതപഠനം ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം കൂടിയാണ് കേന്ദ്രം വീണ്ടും എയിംസിനെ തഴഞ്ഞത്. കഴിഞ്ഞ ബജറ്റിലും കേന്ദ്രനിലപാട് ഇത് തന്നെയായിരുന്നു.കിനാലൂരിൽ എയിംസിനായി 200 ഏക്കർ സ്ഥലത്തിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യവകുപ്പിന് നൽകിയ കത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ എയിംസിനെ കുറിച്ച് ഒരു പരാമർശവും ഇല്ല എന്നതിൽ നിരാശയിലാണ് ആരോഗ്യരംഗം. മലബാറിലെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് കൂടിയാണ് സംസ്ഥാനം എയ്സിനായി കാത്തി നിന്നത്. എല്ലാതരത്തിലും ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്നത് വ്യക്തമാണ്.അതിനൊപ്പമാണ് കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ എംയ്സിന് പച്ചക്കൊടി ഇല്ല എന്നതും.

എല്ലാതരത്തിലും ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്നത് വ്യക്തമാണ്. അതിനൊപ്പമാണ് കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ എംയ്സിന് പച്ചക്കൊടി ഇല്ല എന്നതും.Post Top Ad