അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന 'ജെറി'യിലെ ആദ്യ ഗാനം 'നീ പിണങ്ങല്ലെ' പുറത്തിറങ്ങി. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ പ്രണയം തുളുമ്പുന്ന ഗാനം വിനീത് ശ്രീനിവാസനും നിത്യ മാമ്മേനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ വിജയ് സംഗീതം പകർന്ന ഈ ഹൃദയ സ്പർശിയായ ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഒരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയും പ്രമേയമാവുന്ന 'ജെറി' പക്കാ കോമഡി-ഫാമിലി എന്റർടൈനറാണ്.