രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ശ്രേയസ് അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്. സ്പിന്നര്‍മാരെ മനോഹരമായി കളിക്കാന്‍ കഴിവുള്ള ശ്രേയസ് അവര്‍ക്കെതിരെ ആധിപത്യം നേടാന്‍ നോക്കി വിക്കറ്റ് വലിച്ചെറിയുകയാണെന്ന് തുറന്നടിച്ചു.ടീമിനും വ്യക്തിപരമായും റണ്‍സ് നേടേണ്ടത് അത്യാവശ്യമാണെന്ന് ശ്രേയസ് ഇനിയെങ്കിലും മനസിലാക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട് ഒരേയൊരു പേസറുമായാണ് ആദ്യ രണ്ട് ടെസ്റ്റിലും കളിച്ചത്. എന്നിട്ടും സ്പിന്നര്‍മാരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന ശ്രേയസ് അവര്‍ക്കെതിരെ ആധിപത്യത്തിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് ആദ്യ രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്സുകളിലും കണ്ടത്.
![]() |