കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

 

കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലുംയുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ദില്ലി അതിര്‍ത്തികളിലാകമാനം ഒരു മാസത്തേക്ക് നിരോധനാജ്ഞ. ദേശീയ പാതകളില്‍ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തിയാണ് പ്രതിരോധം. അതേസമയം വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ദില്ലി ചലോ മാര്‍ച്ചില്‍ 200ലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് എതിരെയും വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുമുളള ദില്ലി ചലോ മാര്‍ച്ച് നാളെ നടക്കാനിരിക്കെ, യുദ്ധസമാനമായ പ്രതിരോധമാണ് കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തിരിക്കുന്നത്. ദില്ലിയിലെ ഗാസിപുര്‍ അടക്കമുളള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.റാലികള്‍, സമ്മേളനങ്ങള്‍, കാല്‍നടജാഥകള്‍ തുടങ്ങീ ഒരുതരലത്തിലുമുളള കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. തലസ്ഥാന നഗരിയിലേക്ക് ട്രാക്ടറുകള്‍ കടക്കുന്നതിനും നിരോധനമുണ്ട്. ഗാസിപുര്‍ അതിര്‍ത്തിയില്‍ ആര്‍പിഎഫ് സംഘത്തെയും വിന്യസിച്ചു. ദേശീയ പാതകളിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തിയാണ് ഹരിയാന-പഞ്ചാബ് പൊലീസും പ്രതിരോധം തീര്‍ത്തിരിക്കുന്നത്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ താത്ക്കാലികമായി ഇന്റര്‍നെറ്റും നിരോധിച്ചിരിക്കുകയാണ്.

അതേസമയം 200ഓളം കര്‍ഷക സംഘടനകള്‍ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ അറിയിച്ചു. കര്‍ഷക സമരത്തിന് പിന്നാലെ ഈ മാസം 16ന് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഗ്രാമീണ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.


Post Top Ad