കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്ന് സി പി ഐ എം പി ബി അംഗം എം എ ബേബി. എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റെന്നും അംബാനി അദാനി പോലുള്ളവർക്ക് നിരാശയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അംബാനിക്കും അദാനിക്കും വേണ്ടി കരാർ പണി എടുത്ത് നൽകാനായി കേന്ദ്ര ഗവൺമെൻ്റ് നിൽക്കുകയാണ്. ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ചെയ്തു വന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം. സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചിട്ടില്ല. സ്ഥിതി വിവരക്കണക്കുകൾ നിർത്തി വെച്ചിരിക്കുകയാണ്. എയർ ഇന്ത്യ വിറ്റ കേന്ദ്ര സർക്കാർ സ്വകാര്യ കമ്പനികൾ ആയിരം വിമാനം വാങ്ങുന്നത് ബജറ്റിൽ നേട്ടമായി അവതരിപ്പിക്കുകയാണ്. കേന്ദ്രത്തിന് സ്വന്തമായ സാമ്പത്തിക വ്യവസ്ഥയുണ്ട്. സംസ്ഥാനങ്ങൾക്ക് കടമെടുപ്പിലുൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കേന്ദ്രം ഈ നിയമമൊന്നും പാലിക്കുന്നില്ല. കേന്ദ്രത്തിൻ്റെ തടസ്സം മൂലം കടുത്ത കെടുതി അനുഭവിക്കുന്ന സർക്കാരാണ് കേരളത്തിലേത്. പരിമിതിക്കുള്ളിൽ നിന്ന് സാധാരണക്കാരന് വേണ്ടി സാധ്യമാവുന്നതെല്ലാം ചെയ്യുന്ന ബജറ്റായിരിക്കും കേരള സർക്കാർ അവതരിപ്പിക്കുന്നത്’ എം എ ബേബി പറഞ്ഞു.