കർഷകർക്കുള്ള കേന്ദ്ര സഹായധന പദ്ധതിയായ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയില്‍ തട്ടിപ്പ്. കർഷകരെ സഹായിക്കാൻ പ്രതിവർഷം 6000 രൂപ നല്‍കുന്ന പദ്ധതിയുടെ ആനുകൂല്യം കാർഷികവൃത്തിയിൽ ഏർപ്പെടാത്തവരും ആധായനികുതി അടയ്ക്കുന്നവരും കൈപ്പറ്റുന്നുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തില്‍ കഴിഞ്ഞ നാല് വർഷത്തിനിടെ 335 കോടി രൂപ തിരിച്ചുപിടിച്ചതായി കേന്ദ്ര കാർഷികമന്ത്രാലയം. അനർഹരെന്ന് കണ്ടെത്തിയവർക്ക് കേന്ദ്ര കൃഷിമന്ത്രാലയം സംസ്ഥാന കൃഷിവകുപ്പ് മുഖേന നോട്ടീസ് നല്‍കിയാണ് തുക തിരിച്ചുപിടിച്ചത്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി തുക കൈപ്പറ്റിയവർ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ ലഭിക്കാൻ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ തടയുമെന്നും നിയമനടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Tuesday 6 February 2024
Home
Unlabelled
പിഎം സമ്മാൻ നിധി ; അനർഹരിൽ നിന്ന് തുക തിരിച്ചുപിടിച്ച് കേന്ദ്രം
പിഎം സമ്മാൻ നിധി ; അനർഹരിൽ നിന്ന് തുക തിരിച്ചുപിടിച്ച് കേന്ദ്രം
About We One Kerala
We One Kerala