മനുഷ്യജീവന് ഇല്ലാത്ത സംരക്ഷണം വന്യമൃഗത്തിനു വനം വകുപ്പ് നൽകേണ്ടതില്ലെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. വയനാട്ടിൽ മതിൽ പൊളിച്ച് ആന വീട്ടു മുറ്റത്ത് കയറി പനച്ചി അജീഷിനെ ചവുട്ടിമെതിച്ച് കൊന്നതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വനം വകുപ്പിന് കഴിയില്ല. വനം വകുപ്പിൻ്റെ കെടുകാര്യസ്ഥത മൂലം സ്വയരക്ഷക്ക് തോക്കെടുക്കേണ്ട അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നത് ഗൗരവത്തോടെ സർക്കാർ കാണണമെന്നും ജോസ് ചെമ്പേരി പറഞ്ഞു.