ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. ഒരു ഗാനവും തള്ളിക്കളഞ്ഞിട്ടില്ല, ശ്രീകുമാരൻ തമ്പിയുടേത് ഉൾപ്പെടെ ചില ഗാനങ്ങൾ പരിശോധനയിലാണ്. അന്തിമമായ തീരുമാനം ഔദ്യോഗികമായി അറിയിക്കും. സർക്കാരിൻ്റെ കൂടി അംഗീകാരം ലഭ്യമാകുമ്പോഴേ കേരളഗാനം നിലവിൽ വരൂ എന്നും സി പി അബൂബക്കർ വ്യക്തമാക്കി