മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനായി എത്തുന്നതു കൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. 2.38 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുല്‍. ചിത്രത്തില്‍ മണികണ്ഠന്‍ ആചാരി, അമല്‍ദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.