ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.1990ൽ ആയിരുന്നു സുരേഷ് ഗോപിയുടെയും രാധികയുടെ വിവാഹം. ഭാഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ഗോപിയുടെ മരുമകൻ.