പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 7 February 2024

പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം


 സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായഹസ്തം വിവിധ രാജ്യങ്ങളിലേക്ക്. 20,000 വിൻ്റർ കിറ്റുകൾ പതിമൂന്ന്‌ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനമുള്ള ലോകത്താകമാനമുള്ള കുടുംബങ്ങൾക്ക് ശൈത്യകാലത്ത് ആശ്വാസമൊരുക്കുക എന്ന ലക്ഷ്യമാണ് ഫൗണ്ടേഷന്. ‘വിൻ്റർ ബാഗ്’ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.ഫൌണ്ടേഷന്റെ അറിയിപ്പനുസരിച്ച് ജോർദാൻ, മൊറോക്കോ, ഈജിപ്ത്, ഇറാഖ്, പാകിസ്ഥാൻ, ചാഡ്, എത്യോപ്യ, കൊസോവോ, അൽബേനിയ, നേപ്പാൾ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ വിവിധ മേഖലകൾ ഉൾപ്പെടുന്നതാണ് ഈ വർഷത്തെ പ്രോഗ്രാം. ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്‌കൂൾ ബാഗുകൾ, വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, ഭക്ഷ്യസഹായം തുടങ്ങി മനുഷ്യർക്ക് അത്യാവശ്യമായതെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. പ്രോജക്ട് ആൻഡ് പ്രോഗ്രാമുകളുടെ ഡയറക്ടർ അബ്ദുൽ അസീസ് അൽ സെയ്ദി അറിയിച്ചു.


Post Top Ad