കേരളത്തിലെ കോണ്‍ഗ്രസിന് ഗതിയറിയില്ലെന്നും ചരട് പൊട്ടി പറക്കുന്ന പട്ടം പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസെന്നും ബിനോയ് വിശ്വം എം പി. ദില്ലിയില്‍ ഇടതുപക്ഷം ചെയ്ത സമരം തെറ്റാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അഖിലേന്ത്യാ പ്രസിഡന്റ് അതിനെ അനുകൂലിക്കുന്നു.കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് രാഷ്ട്രീയ വൈര്യം മൂലം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി വച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാലകളെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ജനാധിപത്യപരമായ ചര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.