കോവളം-ബേക്കല്‍ പശ്ചിമതീര കനാല്‍ വികസനം; നിർമാണം പുരോഗമിക്കുകയാണ്: മുഖ്യമന്ത്രി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 February 2024

കോവളം-ബേക്കല്‍ പശ്ചിമതീര കനാല്‍ വികസനം; നിർമാണം പുരോഗമിക്കുകയാണ്: മുഖ്യമന്ത്രി



 കോവളം-ബേക്കല്‍ പശ്ചിമതീര കനാല്‍ വികസനത്തിന്‍റെ ഭാഗമായുള്ള പ്രവൃത്തികള്‍ വര്‍ക്കല ഭാഗത്തും ദ്രുതഗതിയില്‍ പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വി. ജോയി എം എൽ എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ക്കലയിലെ രണ്ട് ടണലുകളിലെയും ചെളിയും മറ്റും നീക്കം ചെയ്തിട്ടുണ്ട്. ഇവയ്ക്കിടയിലുള്ള കനാലിന്‍റെ പ്രവൃത്തികള്‍ നടന്നുവരുന്നു. ചിലക്കൂര്‍ ടണലിനുള്ളില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ ഫണ്ട് ഉപയോഗിച്ച് കേരള വാട്ടര്‍വെയ്സ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചേഴ്സാണ് ഇത് നടപ്പാക്കുന്നത്. ഇതിനാവശ്യമായ 20 സീറ്റ് കപ്പാസിറ്റിയുള്ള ഇലക്ട്രിക് ബോട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. ലൈറ്റ് ആന്‍റ് സൗണ്ട് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ശ്രീനാരയണഗുരുവിന്‍റെ ജീവചരിത്രം, തിരുവിതാംകൂറിന്‍റെ ചരിത്രം ഉള്‍പ്പെടെ വിവിധ ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലൈറ്റ് ആന്‍റ് സൗണ്ട് ഷോ പ്രദര്‍ശിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post Top Ad