ഇരിട്ടി നഗരസഭയും സാമൂഹ്യനീതി വകുപ്പ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരുടെ അവകാശ, സംരക്ഷണ നിയമങ്ങളും സർക്കാർ സഹായ പദ്ധതികളെ സംബന്ധിച്ച് കൗൺസിലർമാർ, അംഗൻവാടി - ആശ പ്രവർത്തകർ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ എന്നിവർക്കുള്ള ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. പുന്നാട് നഗരസഭ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ർമാൻ എ.കെ. രവിന്ദ്രൻ, ഇരിട്ടി സി.ഡി.പി.ഒ വിജി തങ്കപ്പൻ, പി.ഷിബിൻ എന്നിവർ ആശംസകൾ നേർന്നു. ഭിന്നശേഷികാർക്കുള്ള സർക്കാറിൻ്റെ വിവിധ സഹായ പദ്ധതികളെ കുറിച്ച് സാമുഹ്യ നിതി വകുപ്പ് സീനിയർ സൂപ്രണ്ട് നാസർ പി.കെ യും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമങ്ങളെ സംബന്ധിച്ച് പരിവാർ ഉപദേശക സമിതി അംഗം എം.പി.കരുണാകരൻ എന്നിവർ ക്ലാസ്സുകൾ എടുത്തു.