കാലാവസ്ഥാ വ്യതിയാനം: കേരളം തിളയ്‌ക്കുന്ന പതിറ്റാണ്ട്‌ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 10 February 2024

കാലാവസ്ഥാ വ്യതിയാനം: കേരളം തിളയ്‌ക്കുന്ന പതിറ്റാണ്ട്‌


കോഴിക്കോട്‌: പത്ത്‌ വർഷമായി നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന ചൂടിൽ കേരളം. 2014 മുതലാണ്‌ അന്തരീക്ഷ ഊഷ്‌മാവിൽ ക്രമാതീതമായ വർധന. 123 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഒമ്പത്‌ വർഷവും ഇക്കാലയളവിലാണെന്ന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ സ്‌റ്റഡീസിന്റെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ചൂട്‌ കൂടുന്നതിന്‌ വിപരീതമായി മഴ ലഭ്യതയിൽ വലിയ കുറവുണ്ടാകുന്നുണ്ട്‌. ശരാശരി വാർഷിക ഊഷ്‌മാവിനെക്കാൾ 0.97 ഡിഗ്രി സെൽഷ്യസ്‌ വർധനയുണ്ടായ 2016 ആണ്‌ നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ വർഷം. തൊട്ടുപിറകിൽ 2019 ആണ്‌ (0.88 ഡിഗ്രി സെൽഷ്യസ്‌ വർധന). 0.66 ഡിഗ്രി സെൽഷ്യസ്‌ വർധന ഉണ്ടായ 2023 അഞ്ചാം സ്ഥാനത്താണ്‌. 2023ലാണ്‌  നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ മൺസൂൺ കാലവും (+1.14 ഡിഗ്രി സെൽഷ്യസ്‌) പ്രീ മൺസൂണും (+0.99 ഡിഗ്രി സെൽഷ്യസ്‌). കഴിഞ്ഞ ആഗസ്‌തിൽ ചൂട്‌  3.03 ഡിഗ്രി സെൽഷ്യസ്‌ വരെ കൂടി.   

ആഗോള തലത്തിലും ദേശീയ തലത്തിലും  വർധിക്കുന്ന ചൂടിന്‌ ആനുപാതികമായ വർധനയാണ്‌ കേരളത്തിലും കാണുന്നത്‌. 1971 –-2020  കാലയളവിലെ ശരാശരി ഊഷ്‌മാവ്‌ (എൽപിഎ)  മാനദണ്ഡമാക്കിയാണ്‌ ഇത്‌ നിർണയിക്കുന്നത്‌. 100 വർഷം പിന്നിടുമ്പോൾ 1.07 ഡിഗ്രി സെൽഷ്യസ്‌ വർധനയുണ്ട്‌.   അതേസമയം, മഴ ലഭ്യതയിൽ 1971 –-2020 കാലയളവിൽ 12 ശതമാനവും 100 വർഷത്തിൽ ആറ്‌ ശതമാനവുമാണ്‌ കുറവ്‌. 2023ൽ തെക്ക്‌ പടിഞ്ഞാറൻ മൺസൂണിൽ 30.9 ശതമാനം കുറവുണ്ട്‌. 
     
നൂറ്റാണ്ടിലെ ഏറ്റവും ചൂടേറിയ 10 വർഷങ്ങൾ 

(ശരാശരിയിൽ നിന്നുള്ള വർധന ബ്രാക്കറ്റിൽ)

1987 (+0.45), 2014 (+0.42 ), 2015 (+0.66), 2016 ( +0.97 ), 2017 (+0.71),  2019 (+0.88 ), 2020 (+0.81), 2021 (+0.44), 2022 (+0.45 ), 2023 (+0. 66).



Post Top Ad