സംസ്ഥാന ബജറ്റ് നാളെ . -രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കൊടുത്തേക്കും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

സംസ്ഥാന ബജറ്റ് നാളെ . -രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കൊടുത്തേക്കും

 


തിരുവനന്തപുരം : സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടായേക്കില്ലെന്നാണ് സൂചന.


അതേസമയം പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദ്ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ട്. ബജറ്റുമായി മുഖ്യമന്ത്രിയുമായി ധനമന്ത്രി ബാലഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതില്‍ വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.


പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പകരം ഇപ്പോള്‍ വിതരണം ചെയ്യുന്ന 1600 രൂപ കൃത്യമായി നല്‍കാനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അഞ്ചുമാസം പെന്‍ഷന്‍ കുടിശ്ശികയുണ്ട്. ഇതില്‍ രണ്ടു മാസത്തെ പണം അടിയന്തരമായി വിതരണം ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.


സര്‍ക്കാരിന്റെ വരുമാന വര്‍ധന ലക്ഷ്യമിട്ട്, ഫീസുകളും നിരക്കുകളും വര്‍ധിപ്പിക്കല്‍ അടക്കമുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. മദ്യവില വര്‍ധന ഇക്കുറി ഉണ്ടാകില്ലെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. റബറിന്റെ താങ്ങുവില വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയുടെ ഒരു പങ്കും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.



Post Top Ad