തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി കേരളത്തിൽ നടപ്പിലാക്കുന്ന ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളും പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതിയും മാതൃകാപരമാണെന്ന് ലോകബാങ്ക് സംഘം. കേരളം മുന്നോട്ടുവെച്ച് നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങള്‍ ലോകത്തിൽ പലയിടത്തും നടപ്പിലാക്കാവുന്ന മാതൃകയായാണ് ലോകബാങ്ക് കാണുന്നതെന്നും സംഘം പറഞ്ഞു. ഈ പദ്ധതികള്‍ കൂടുതൽ വിപുലവും നൂതനുവുമാക്കാനുള്ള സഹായം ഉറപ്പാക്കുമെന്നും ലോകബാങ്ക് സംഘം തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് ഉറപ്പുനൽകി.റീബിൽഡ് കേരളയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് നിർവഹിക്കുന്ന രണ്ട് പദ്ധതികളുടെ പുരോഗതിയിലും ലോകബാങ്ക് പ്രതിനിധികള്‍ പൂർണ തൃപ്തി രേഖപ്പെടുത്തി. രണ്ട് പദ്ധതികളുടെയും വിപുലമായ പുരോഗതി അവലോകനം നടത്തിയ ശേഷമായിരുന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായി സംഘത്തിന്റെ കൂടിക്കാഴ്ച. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം ഫോർ റിസൾറ്റസിക്ക് കീഴിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻസ്, ഡിസിഎറ്റി ടൂള്‍ ആൻഡ് ഇൻസെന്റിവൈസേഷൻ പദ്ധതികള്‍ പുരോഗമിക്കുന്നത്. പമ്പാ നദീതടത്തിന്റെ ഭാഗമായ ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകബാങ്കിന് പുറമേ എ. എഫ് .ഡി (ദി ഫ്രഞ്ച് ഡെവലപ്മെന്റ് ഏജൻസി), എ .ഐ. ഐ. ബി (ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്) എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹായവും പദ്ധതിക്ക് ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി കേരളം മുന്നോട്ടുവെച്ച ആധുനികവും നൂതനവുമായ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും സഹായവും ലോകബാങ്ക് വാഗ്ദാനം ചെയ്തു.
Friday 9 February 2024
Home
. NEWS
ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും ഒന്നാമത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ലോകബാങ്ക് സംഘം