മട്ടന്നൂർ സഹകരണ ബാങ്കിലെ നിയമനം; യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ തമ്മിലടി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 1 February 2024

മട്ടന്നൂർ സഹകരണ ബാങ്കിലെ നിയമനം; യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ തമ്മിലടി



കണ്ണൂർ മട്ടന്നൂരിൽ സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോൺഗ്രസ്സിൽ തമ്മിലടി. കോൺഗ്രസ്സ് ഭരിക്കുന്ന ബാങ്കിൽ മുൻ കെപിസിസി അംഗം ബന്ധു നിയമനം നൽകിയെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ആരോപണം.യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധം ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലും കയ്യാങ്കളിയിലും കാലാശിച്ചു.കോൺഗ്രസ്സ് ഭരിക്കുന്ന മട്ടന്നൂർ സഹകരണ റൂറൽ ബാങ്കിലെ നിയമനത്തെചൊല്ലിയാണ് കോൺഗ്രസ്സുകാർ തമ്മിൽ പരസ്യ ഏറ്റുമുട്ടൽ. ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ കെപിസിസി അംഗവുമായ നേതാവ് കൊച്ചുമകന് അനധികൃത നിയമനം നൽകിയെന്നാണ് യൂത്ത് കോൺഗ്രസ്സ് ആരോപണം. ജോലി ലഭിച്ചയാൾ ബിജെപി അനുഭാവിയാണെന്നും യൂത്ത് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി.‌ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബാങ്കിലേക്ക് നടത്തിയ മാർച്ച് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചു.നിയമനം റദ്ദ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരുക്കുകയൊ ചെയ്യണമെന്നാണ് യൂത്ത് കോൺഗ്രസ്സിന്റെ ആവശ്യം. കോൺഗ്രസ്സിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന മട്ടന്നൂരിൽ പുതിയ ആഭ്യന്തര കലഹത്തിന് വഴി തുറന്നിരിക്കുകയാണ് ബാങ്ക് നിയമന വിവാദം.



Post Top Ad