രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട് വിജയ്. പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് താരം ആരാധകരെ കണ്ടത്. ആയിരക്കണക്കിന് പേർ താരത്തെകാണാൻ എത്തിയിരുന്നു. പുതുച്ചേരിയിലെ പാഞ്ചാലയില്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വന്ന ആരാധകരെ വിജയ് വാനിന്‍റെ മുകളില്‍ കയറിയാണ് കണ്ടത്. പുഷ്പ വൃഷ്ടിയോടെയും ഹാരമെറിഞ്ഞുമാണ് ആരാധകര്‍ വിജയ്യെ സ്വീകരിച്ചത്. ആരാധകർ എറിഞ്ഞുകൊടുത്ത ഹാരവും വിജയ് എടുത്തണിഞ്ഞു. ആരാധകരെ കൈ വീശി കാണിച്ച വിജയ് അവര്‍ക്കൊപ്പം ഒരു സെല്‍ഫി വിഡിയോയും എടുത്തു. ആരാധകര്‍ തടിച്ചുകൂടിയതോടെ പുതുച്ചേരി– കടലൂര്‍ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു വിജയ് ആരാധകരെ കാണാന്‍ നേരില്‍ വന്നത്. നിലവില്‍ വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്. ഇതിനുശേഷമുള്ള ഒരു ചിത്രത്തോടുകൂടി അഭിനയം നിര്‍ത്തുമെന്നും പൂര്‍ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് പറഞ്ഞിരുന്നത്.