കേട്ടത് സത്യം തന്നെ, മന്ത്രിയുടെ സ്ഥിരീകരണമെത്തി; ഗോവ വന്ദേ ഭാരത് കോഴിക്കോടേക്ക് കുതിച്ചെത്തും; നടപടി തുടങ്ങി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 7 February 2024

കേട്ടത് സത്യം തന്നെ, മന്ത്രിയുടെ സ്ഥിരീകരണമെത്തി; ഗോവ വന്ദേ ഭാരത് കോഴിക്കോടേക്ക് കുതിച്ചെത്തും; നടപടി തുടങ്ങി.

 

കോഴിക്കോട്: കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് ഉടനെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ സ്ഥിരീകരണം. നഷ്ടത്തിലോടുന്ന ഗോവ - മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി കോഴിക്കോട് എംപി എംകെ രാഘവനെ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് വന്ദേ ഭാരത് സർവീസ് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി പറഞ്ഞത്. കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരതായിരിക്കും ഇത്.മംഗലാപുരം - മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇത് കേരളത്തിലേക്ക് നീട്ടണമെന്ന അഭിപ്രായം ഉയർന്നിരുന്നു. വടക്കൻ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കൂടി സഹായകരമാകുന്ന സർവീസായി സെമി ഹൈസ്പീഡ് ട്രെയിൻ മാറുമെന്നായിരുന്നു ഉയർന്ന വാദമെങ്കിലും റെയിൽവേ ആദ്യം ഇത് പരിഗണിച്ചില്ല. മംഗാലപുരം - ഗോവ റൂട്ടിൽ സർവീസ് നഷ്ടത്തിലായതോടെയാണ് കോഴിക്കോടേക്ക് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. കഴിഞ്ഞദിവസം തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ റെയിൽവേ മന്ത്രി തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്തിയിരിക്കുകയാണ്.

Post Top Ad