തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചതിന് ശേഷം ഡീസൽ ഉപഭോഗം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ. ഇല്ക്ട്രിക് ബസ് സംബന്ധിച്ച് മന്ത്രിയും സർക്കാറും ഭിന്നാഭിപ്രായം നിലനിൽക്കെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുൻമന്ത്രി ആന്റണി രാജുവിന്റെ ഇലക്ട്രിക് ബസ് പരീക്ഷണം പരാജയമാണെന്ന് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് മന്ത്രിക്കെതിരെ മുന്നണിയിൽ നിന്ന് എതിർപ്പുയർന്നു.എന്നാൽ, ഇലക്ട്രിക് ബസ് ഡീസൽ ചെലവ് കുറച്ചെന്ന് മന്ത്രി സഭയിൽ സമ്മതിച്ചു. പ്രതിദിനം ഡീസൽ ചെലവ് 30 ലക്ഷം കുറയ്ക്കാനുള്ള നടപടി കെഎസ്ആർടിസി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. രാത്രി കാലങ്ങളിൽ ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ രാത്രി ആളില്ലാതെ തിരിച്ചുവരുന്നത് ഒഴിവാക്കാൻ സ്റ്റേ സർവീസായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
Friday 2 February 2024
Home
. NEWS kannur kerala
ഒടുവിൽ ഗണേഷ് കുമാറിനും സമ്മതിക്കേണ്ടി വന്നു, ഇലക്ട്രിക് ബസുകൾ വന്ന ശേഷം ഇക്കാര്യത്തിൽ കുറവ് സംഭവിച്ചു

Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala