ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

ആരതിപ്പൊടി ഗായികയാകുന്ന ഒരു സ്മാർട്ട് ഫോൺ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.

 


 അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ഒരു സ്മാർട്ട്ഫോൺ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നിർവഹിച്ചു. സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിൽ ചാൾസ് ജി തോമസ് കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അൻഷെൽ റോസ്. ഡി യോ പി ഷാഹു ഷാ നിർവഹിക്കുന്നു.

 എഡിറ്റിംഗ് എ ആർ ജിബീഷ്. മ്യൂസിക് ഡയറക്ടർ പ്രശാന്ത് മോഹൻ എം പി. കോസ്റ്റും ഡിസൈനർ ഗൗരി പാർവതി. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ.ആർട്ട് ഗിരീഷ്.ഗാനരചന ചാൾസ് ജി തോമസ്.മേക്കപ്പ് ബിന്ദു ക്ലാപ്പന.അസോസിയറ്റ് ഡയറക്ടർ മനു.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് തിരുവഞ്ചൂർ.സ്റ്റിൽസ് അനിജ ജലൻ.ഫൈനാൻസ് കൺട്രോളർ അജിത സി ശേഖർ.

 ഒരു സ്മാർട്ട് ഫോണി ലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ സമുന്യ പ്പിച്ചുകൊണ്ട്, നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്. ലൈവ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലെർ മൂഡ് ആണ് ചിത്രം. മലയാള സിനിമയിൽ ഇത്തരത്തിലുള്ള കഥയുടെ ആഖ്യാന രീതി ഏറെ പുതുമ നിലനിർത്തുന്നു.അമേരിക്കയിലും കേരളത്തിൽ, കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.

ഹേമന്ത് മേനോൻ,പ്രിൻസ്,സായികുമാർ,പത്മരാജ് രതീഷ്,സന്തോഷ് കീഴാറ്റൂർ,ബാജിയോ ജോർജ്,നയനപ്രസാദ്,അശ്വതി അശോക് , എലിസബത്ത്,സരിത കുക്കു എന്നിവർ അഭിനയിക്കുന്നു. ഏപ്രിൽ മാസം ചിത്രം തിയേറ്ററിലെത്തുന്നു. പി ആർ ഒ എം കെ ഷെജിൻ.
Post Top Ad