വിശപ്പ് സഹിക്കവയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവംനാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് പൊലീസിനോട് യുവാവ് വെളിപ്പെടുത്തി. ഇദ്ദേഹം അസം സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന വിവരം. പോലീസെത്തി ഭക്ഷണം വാങ്ങിച്ചു നൽകിയതോടെ യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. ഇദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Saturday 3 February 2024
Home
Unlabelled
നാല് ദിവസമായി പട്ടിണി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്
നാല് ദിവസമായി പട്ടിണി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്
About We One Kerala
We One Kerala