കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 1 February 2024

കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ


‘ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി വൈശാഖിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് എൻ.ഐ.ടി സ്റ്റുഡൻ്റ്സ് വെൽഫെയർ ഡീൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. ജനുവരി 22 ന് തീർത്തും ജനാധിപത്യപരമായി പ്രതിഷേധിച്ച വൈശാഖിനെ ‘ ജയ് ശ്രീറാം ‘ മുഴക്കി ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ ഒരു നടപടിയും എടുക്കാതെ, ആക്രമിക്കപ്പെട്ട വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്ത എൻ.ഐ.ടി അധികൃതരുടെ സമീപനം അംഗീകരിക്കാനാവില്ല. സംഘപരിവാർ ഗുണ്ടകൾക്ക് കുഴലൂതുന്ന സമീപനമാണ് എൻ.ഐ.ടി അധികൃതർ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്. മതനിരപേക്ഷ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കേരളത്തിൽ ഇരുന്ന് ഇത്തരമൊരു നടപടി സ്വീകരിച്ച് മുന്നോട്ട് പോകാൻ എൻ.ഐ.ടി അധികൃതരെ അനുവദിക്കില്ല എന്നും, വൈശാഖിനെതിരെയെടുത്ത നടപടി ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻ.ഐ.ടി ക്യാമ്പസിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.



Post Top Ad