ഇന്ത്യൻ ആർമിയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 February 2024

ഇന്ത്യൻ ആർമിയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

 

ഭാരതീയ കരസേനയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫീസ് അസി/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 13-ന് തുടങ്ങി മാർച്ച് 21-ന് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓൺലൈൻ CEE), റിക്രൂട്ട്‌മെൻ്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് അഗ്നിവീറുകളുടെ റിക്രൂട്ട്‌മെൻ്റ്. എല്ലാ ഉദ്യോഗാർത്ഥികളും www.joinindianarmy.nic.in എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈൽ സൃഷ്ടിക്കുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 21 ആണ്. ഓൺലൈൻ പരീക്ഷ 2024 ഏപ്രിൽ 22 മുതൽ ആരംഭിക്കും. ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് തെരഞ്ഞെടുപ്പ് പൂർണ്ണമായും നിഷ്പക്ഷവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ഉദ്യോഗാർത്ഥികൾ റിക്രൂട്ടിംഗ് ഏജൻ്റുമാരെന്ന വ്യാജ വ്യക്തികൾക്ക് ഇരയാകരുത്.


Post Top Ad