നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ടി സിദ്ദിഖ് എംഎൽഎയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ബജറ്റിന്മേലുള്ള പൊതുചർച്ചയാകും ഇന്ന് മുതൽ ഫെബ്രുവരി 15 വരെ നടക്കുക. സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ നേരിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്.
Sunday 11 February 2024
Home
Unlabelled
കാട്ടാന ആക്രമണം: നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം
കാട്ടാന ആക്രമണം: നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം
About We One Kerala
We One Kerala