പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവെന്നത് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത മാത്രമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വ്യക്തമായ കണക്ക് പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് കേരളത്തിന് പുറത്തുനിന്ന് അടക്കം വിദ്യാര്‍ത്ഥികള്‍ എത്തി. കോവിഡിന് ശേഷം ഇവരില്‍ ചിലര്‍ ടി.സി വാങ്ങി പോയിട്ടുണ്ട്. അതിലുള്ള കുറവ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടാകാം. അത് സര്‍ക്കാരിന്റെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ, ഒരു സംവിധാനത്തിന്റെയോ കുറവാണെന്ന് പറയാന്‍ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.