മലപ്പുറത്ത് ചന്ദനക്കുടം നേര്‍ച്ചക്കിടെ പുള്ളൂട്ട് കണ്ണന്‍ ഇടഞ്ഞു; മൂന്ന് പേരെ കുടഞ്ഞ് താഴെയിട്ടു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 February 2024

മലപ്പുറത്ത് ചന്ദനക്കുടം നേര്‍ച്ചക്കിടെ പുള്ളൂട്ട് കണ്ണന്‍ ഇടഞ്ഞു; മൂന്ന് പേരെ കുടഞ്ഞ് താഴെയിട്ടു

 


മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനയിടഞ്ഞു. നേര്‍ച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാഴ്ച വരവിനിടയിലാണ് ആന ഇടഞ്ഞത്.ആനപ്പുറത്ത് നിന്നും വീണ് ഒരാള്‍ക്ക് നിസാര പരുക്കേറ്റു.ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചയുടെ ഭാഗമായ കാഴ്ച വരവിനിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് പുള്ളൂട്ട് കണ്ണന്‍ എന്ന  ആനയിടഞ്ഞത്. ചിറവല്ലൂര്‍ സെന്‍ററില്‍ വെച്ചായിരുന്നു സംഭവം. പുറത്തുണ്ടായിരുന്ന മൂന്നു പേരെയും ആന കുടഞ്ഞു താഴെയിട്ടു.

ഈ വീഴ്ചയിലാണ് ആനപ്പുറത്തുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരുക്കേറ്റത്. മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് നിരവധി ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. ആന റോഡിലൂടെ പരക്കം പാഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സമീപത്തെ പറമ്പിലേക്ക് ആന ഓടിക്കയറി. ഒരു മണിക്കൂറിന് ശേഷം ആനയെ പാപ്പാന്‍മാര്‍ ചേര്‍ന്ന് സമീപത്തെ പറമ്പില്‍ തളച്ചു.


Post Top Ad