കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്; ഇതിനുള്ള പ്രതികാരമായാണ് സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത്: ഇ പി ജയരാജൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 6 February 2024

കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്; ഇതിനുള്ള പ്രതികാരമായാണ് സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത്: ഇ പി ജയരാജൻ

 


കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്, അതിനുള്ള പ്രതികാരമായാണ് കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സാമ്പത്തികമായി ബുദ്ധിമുട്ടിച്ചാൽ കേരളം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് കുറയുമെന്നും അങ്ങനെ വരുമ്പോൾ ജനപ്രീതി നഷ്ടപ്പെടുമെന്നും ആണ് അവർ കരുതിയിരുന്നത്. അതുകൊണ്ടാണ് ബിജെപി അവരോടൊപ്പം ഇടതുപക്ഷ വിരുദ്ധ മനോഭാവം വച്ചുപുലർത്തുന്ന കോൺഗ്രസിനെയും ഇതിൽ കൂടെക്കൂട്ടുന്നത്.ഇതിനെതിരെയാണ് കേരളം കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്. ഫെഡറൽ സംവിധാനത്തിന് വില കൊടുക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഒരു ജനതയ്ക്കുവേണ്ടി ചിന്തിക്കുന്നുണ്ടെങ്കിൽ, ഒരു നാടിന്റെ നന്മയാണ് ലക്ഷ്യമെങ്കിൽ, തീർച്ചയായും ഇത്തരം സാഹചര്യത്തിൽ സമരം വേണ്ടിവരും. ഇതേ അവഗണന തങ്ങളെ എതിർക്കുന്ന എല്ലാവരോടും കേന്ദ്രം കാണിക്കുന്നുണ്ട്. അതിനുള്ള ഉദാഹരണമാണ് ഇന്ന് കർണാടകം ചെയ്യുന്ന സമരവും. നാടിനുവേണ്ടി സമരം ചെയ്തേ പറ്റൂ എന്ന് മനസിലാക്കുന്ന അവസ്ഥയിൽ കർണാടകയിലെ കോൺഗ്രസ് എത്തി. എന്നാൽ അത്രയും പോലും ചിന്തിക്കാൻ കഴിയാത്തവരായി കേരളത്തിലെ കോൺഗ്രസ് മാറി എന്നും അദ്ദേഹം വിമർശിച്ചു.നവകേരള സദസ്സിലും ഇപ്പോൾ നടക്കുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരായ സമരത്തിലുമൊക്കെ ആദ്യം ക്ഷണിച്ചത് കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസിനെയാണ്. എന്നാൽ അവർക്ക് എതിർക്കാനല്ലാതെ മറ്റൊന്നിനും വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post Top Ad