കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസ്; കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചെന്ന് FIR - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 February 2024

കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസ്; കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചെന്ന് FIR

 


കൊച്ചി കലൂരിലെ ഇടശ്ശേരി ബാറിൽ നടന്ന വെടിവെപ്പിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. കേസിന്റെ എഫ്ഐആർ പകർപ്പ് പുറത്തുവന്നു. കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആർ. സംഭവത്തിൽ രണ്ടു പേർക്കാണ് വെടിയേറ്റത്.ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബാറിലെ ജീവനക്കാരായ അഖിൽ, സുജിൻ എന്നിവർക്കാണ് വെടിയേറ്റത്. ഇവർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.കൂടാതെ സംഭവസ്ഥലത്ത് ഒരാൾക്ക് ക്രൂരമർദനമേൽക്കുകയും ചെയ്തു. മർദനത്തിൽ പരുക്കേറ്റ ജിതിനെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. KL 51B 2194 എന്ന നമ്പർ വാഹനത്തിലാണ് പ്രതികളെത്തിയത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കായിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.



Post Top Ad